
വെള്ളത്തൂവൽ : അടിമാലി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഇൻസെന്റീവ് വിതരണം നടത്തി. ചെങ്കുളം ഹൈറേഞ്ച് ഡയറി ഫാർമേഴ്‌സ് ഇൻഫർമേഷൻ ഹാളിൽനടന്ന ചടങ്ങിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ക്ഷീരകർഷകർക്ക് ഇൻസെന്റീവ് വിതരണം ചെയ്തു ഹൈറേഞ്ച് ഡയറി സംഘം പ്രസിഡന്റ് കെ.ആർ.ജെ
യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് താമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്,ക്ഷീരവികസന ഓഫീസർ എം.കെ ജയകുമാർ എന്നിവർ സംസാരിച്ചു മികച്ച ക്ഷീര കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സിനിമാത്യൂ മൈലാടിയിൽ, സാജു ജേക്കബ്ബ് ആഞ്ഞിലിക്കുടിയിൽ എന്നിവർക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കോയ അമ്പാട്ട് അവാർഡുകൾവിതരണം ചെയ്തു.