തൊടുപുഴ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ടൗൺ ബ്ലോക്ക് കമ്മിറ്റി കളുടെ നേതൃത്വത്തിൽ പെൻഷൻ ദിനാചരണം നടത്തി..ജില്ലാ സെക്രട്ടറി വി.കെ.മാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എൻ.കെ. പീതാംബരൻ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ടി. ചെല്ലപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി. പ്രഭാകരൻ നായർ, ജില്ലാ കമ്മറ്റിയംഗം ജോസഫ് മൂലശേരി.ടൗൺ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ദിവാകരൻ , സി.എസ്. ശശീന്ദ്രൻ , എ.എൻ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി.കെ. ഷൈലജ ജീവിത ശൈലീ രോഗ പ്രതിരോധത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.