മ്രാല: ടിപ്പർ ലോറി തട്ടി രോഡരുകിലെ മരം ചുവടോടെ റോഡിലേക്ക് മറിഞ്ഞു.ഇന്നലെ ഉച്ചയോടെ മ്രാല കവലക്ക് സമീപത്താണ് സംഭവം.തൊടുപുഴ റൂട്ടിൽ നിന്ന് നിന്ന് മുട്ടം ഭാഗത്തേക്ക്‌ ലോഡുമായി വന്ന ടിപ്പറാണ് അപകടത്തിൽപെട്ടത്.റോഡരുകിൽ ഒതുക്കി പാർക്ക് ചെയ്യുന്നതിനിടയിൽ ലോറിയുടെ മുൻ വശം മരത്തിൽ ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.മരത്തിന്റെ തടിയും മറ്റും പ്രദേശവാസികൾ റോഡിൽ നിന്ന് നീക്കം ചെയ്തു.നിത്യവും ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന തൊടുപുഴ- മുട്ടം റൂട്ടിലാണ് സംഭവം.