
തൊടുപുഴ:.തൊടുപുഴ നഗരസഭയുടെ മാസ്റ്റർപ്ലാൻ അപാകതകൾ പരിഹരിക്കുക, മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന ജനവഞ്ചന തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ക്യാപ്ടനും നഗരസഭാ കൗൺസിലർ മിനി മധു വൈസ് ക്യാപ്ടനുമായുള്ള ജാഥ നഗരസഭയിലെ മുപ്പത്തിയഞ്ചു വാർഡുകളിലൂടെയും പര്യടനം നടത്തും. ജാഥ ഉദ്ഘാടനം സിപി എം സംസ്ഥാനകമ്മിറ്റി അംഗം കെ പി മേരി നിർവഹിച്ചു.വിവിധ കേന്ദ്രങ്ങളിൽ സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി മത്തായി, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ആർ സോമൻ, കെ എം ബാബു, കെ ആർ ഷാജി, ആർ പ്രശോഭ്, മുൻ നഗരസഭ അദ്ധ്യക്ഷരായ രാജീവ് പുഷ്പാംഗദൻ, എം പി ഷൗക്കത്തലി, ജെസ്സി ആന്റണി തുടങ്ങിയവർ സംസാരിച്ചു. വെങ്ങല്ലൂരിൽ നടന്ന സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥ ഇന്ന് സമാപിക്കും