മൂലമറ്റം: യുവാവിനെ വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇലപ്പള്ളികണ്ണിക്കൽ അനൂർ പുതുപ്പടിക്കൽ ജോസഫിൻ്റെയും, പരേതയായ തങ്കമ്മയുടേയും മകൻ ഡെന്നീസ് (42) നെയാണ് തൂങ്ങി മരിച്ചതായി കണ്ടത്.ഭക്ഷണം കഴിക്കാൻ കാണാതെ വന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് വീട് അകത്ത് നിന്ന് കുറ്റി ഇട്ടിരിക്കുന്നതായി കണ്ടത്. വീട്ടുകാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് വീടിന്റെ കഴുക്കോലിൽ തൂങ്ങി നില്ക്കുന്നത് കാണുന്നത്. ഉടൻ കാഞ്ഞാർ പൊലീസിൽ വിവരം അറിയിക്കുകയും എസ്.ഐ. കെ.ഐ.നസീറും സംഘവും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കണ്ണിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ സംസ്കാരം നടത്തും. സഹോദരൻ: സജി.സഹോദരി:സുമ.