ചെറുതോണി: നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ദേവി ഗുരുദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിക്കും. ക്ഷേത്രം തന്ത്രി ശ്രീകുമാരൻ തന്ത്രികൾ,​ യജ്ഞാചാര്യൻ കായംമഠം അഭിലാഷ് നാരായണൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാവിലെ അഞ്ചിന് നടതുറക്കും. തുടർന്ന് ഗണപതി ഹോമം,​ വിശേഷാൽ പൂജ,​ വൈകിട്ട് 6.30ന് ദീപാരാധന,​ തുടർന്ന് ഏഴിന് ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപപ്രകാശനം നടത്തുന്നതോടെ ഭാഗവത സപ്താഹയജ്ഞത്തിന് ആരംഭം കുറിക്കും. ആചാര്യവരണത്തിന് ശേഷം യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ ആശംസാ പ്രസംഗം നടത്തും. ഷേത്ര ചടങ്ങുകൾക്ക് അഭിജിത് ശാന്തി നേതൃത്വം നൽകും. സപ്താഹയജ്ഞം 26ന് സമാപിക്കുമെന്ന് ഭാരവാഹികളായസി.കെ സുരേഷ്,​ വിശ്വനാഥൻ ചാലിൽ,​ മനോജ് പുള്ളോലിൽ എന്നിവർ അറിയിച്ചു.