തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ ഭേദഗതിക്കായി സർക്കാർ നിശ്ചയിച്ച 60 ദിവസത്തിനുള്ളിൽ ലഭിച്ചത് 1093 ആക്ഷേപങ്ങളും നിർദ്ദേശങ്ങളും. കമ്മിറ്റിയിൽ ലഭിച്ച ആക്ഷേപങ്ങൾ തീർപ്പാക്കേണ്ട രീതി സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുകയും തീരുമാനം കൈക്കൊള്ളേണ്ടത് സംബന്ധിച്ചും പ്രത്യേക കമ്മിറ്റിയുടെ ഇന്നലെ നഗരസഭാ ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രാഥമിക നിഗമനത്തിലെത്തി. നിശ്ചിത സമയത്ത് ലഭിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും കമ്മിറ്റി വിശദമായി പരിഗണിച്ച് ക്രിയാത്മകവും പ്രായോഗികവുമായ ശുപാർശകൾ നഗരസഭ കൗൺസിൽ അംഗീകാരത്തിന് സമർപ്പിക്കും. പല ആരോപണങ്ങളും പരാതികളും ലഭിച്ചിട്ടുള്ളതിനാൽ സമയപരിധി മൂന്ന് മാസം കൂടി നീട്ടണമെന്ന് നഗരസഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ജനവിരുദ്ധ മാസ്റ്റർപ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും മറ്റ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. പ്രാഥമിക കമ്മിറ്റിയിൽ ലഭിച്ച ആക്ഷേപങ്ങൾ തീർപ്പാക്കേണ്ട രീതി സംബന്ധിച്ച് കമ്മിറ്റി വിശദമായി ചര്ച്ച ചെയ്തു. സർക്കാർ നിശ്ചയിച്ച കാലവധി കഴിഞ്ഞും മാസ്റ്റർ പ്ലാനേക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള ദിവസം സർക്കാർ നീട്ടിയാൽ മാത്രമേ ഈ പരാതികൾ ചർച്ചയ്ക്ക് എടുക്കാന് കഴിയു. പരാതികൾ സമർപ്പിക്കുന്നതിനായി മൂന്ന് മാസം കൂടി സമയം നൽകണമെന്ന് നഗരസഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ജനവിരുദ്ധ മാസ്റ്റർപ്ലാൻ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും മറ്റ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്
'' പ്രാഥമിക കമ്മിറ്റിയിൽ ലഭിച്ച ആക്ഷേപങ്ങൾ തീർപ്പാക്കേണ്ട രീതി സംബന്ധിച്ച് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. സർക്കാർ നിശ്ചയിച്ച കാലവധി കഴിഞ്ഞും മാസ്റ്റർ പ്ലാനിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള ദിവസം സർക്കാർ നീട്ടിയാൽ മാത്രമേ ഈ പരാതികൾ ചർച്ചയ്ക്ക് എടുക്കാൻ കഴിയൂ. ഇക്കാര്യമറിയിച്ച് നഗരസഭ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്."
-സനീഷ് ജോർജ് (നഗരസഭാ ചെയർമാൻ)
മാസ്റ്റർ സമരസമയം
മാസ്റ്റർ പ്ലാനിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സി.പി.എം അടക്കമുള്ല രാഷ്ട്രീയപാർട്ടികളും സംഘടനകളും ദിവസങ്ങളായി തൊടുപുഴയിൽ സമരത്തിലാണ്. യു.ഡി.എഫാണ് ആദ്യം സമരം ആരംഭിച്ചത്. മാസ്റ്റർ പ്ലാൻ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ സി.പി.എമ്മും സി.പി.ഐയും മാസ്റ്റർപ്ലാനിലെ പ്രശ്‌നങ്ങള് പരിഹരിക്കണം എന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. ഇപ്പോഴത്തെ എൽ.ഡി.എഫ്. ഭരണസമിതി മാസ്റ്റർ പ്ലാൻ ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്. മാസ്റ്റർ പ്ലാന് യു.ഡി.എഫിന്റെ സൃഷ്ടിയാണെന്നാണ് എൽ.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നത്.