തൊടുപുഴ: മലബാർ കലാപത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സെമിനാർ നടത്തും. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സി. അംഗം കെ.എം.ബാബു സെമിനാർ ഉദ്ഘാടനം ചെയ്യും . എറണാകുളം ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ വിഷയാവതരണം നടത്തും. താലൂക്ക് പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി പി.കെ.സുകുമാരൻ സ്വാഗതം പറയും.