തൊടുപുഴ: സർക്കാർ നിയന്ത്രണത്തിലുള്ള തൊടുപുഴ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അദ്ധ്യയന വർഷത്തിൽ ഒഴിവുള്ള ഡേറ്റ എൻട്രി ഓപ്പറേറ്റർ (ട്രെയിനി) തസ്തികയിലേയ്ക്ക് മാസവേതനത്തിൽ ജോലി നോക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്. താൽപര്യമുള്ളവർ 21 ന് രാവിലെ 11 ന് കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്ന് നേരിട്ടോ, 04862257447 എന്ന നമ്പറിലേ ബന്ധപ്പെടുക.