വെളളിയാമറ്റം : ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാപെൻഷൻ കൈപ്പറ്റുന്ന വയസ്സിനു 60 താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലെന്നും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുളള പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ വിവാഹം കഴിച്ചിട്ടില്ലെന്നുമുളള വില്ലേജ് ഓഫീസറുടെ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം31 നു മുമ്പായി ആധാർ കാർഡ് പകർപ്പ് സഹിതം വെള്ളിയാമറ്റം പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.