ഇടുക്കി: ചുരുളി ആൽപ്പാറ ഉമ്മൻചാണ്ടി കോളനി കഞ്ഞിക്കുഴി തെക്കേമല റോഡിൽ കലുങ്കിന്റെ പുനർ നിർമ്മാണ പ്രവർത്തി നടക്കുന്നതുകൊണ്ട് ഈ റോഡിലൂടെയുള്ള ഗതാഗതം 20 മുതൽ നിരോധിച്ചു. വാഹനങ്ങൾ കൊച്ചുചേലച്ചുവട് ആൽപ്പാറ വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.