ഇടുക്കി : വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സ്‌കോൾ കേരള നടത്തുന്ന അഡിഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു .അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ഒന്നാം വർഷം'ബി ' ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപയാണ്. വിശദ വിവരങ്ങൾക്ക് സ്‌കോൾ കേരളയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ട്‌സ് കാണുക. പിഴ കൂടാതെ ജനുവരി 12 വരെയും 60 രൂപ പിഴയോടെ ജനുവരി 19 വരെയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫിസിലെ 04862225243 എന്ന നമ്പറിൽ ബന്ധപ്പെടുക .