ഇടുക്കി : ജില്ലയിലെ ഗവൺമെന്റ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് പുതിയ അദ്ധ്യയന വർഷത്തേക്കുളള ഡി.എൽ.എഡ് പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddeidukki.in എന്ന വെബ്‌സൈറ്റിലുംwww.dietidukki.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവരുടെ നേർകൂടിക്കാഴ്ച 22 ന് രാവിലെ 10 ന് തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളിൽ വച്ച് നടത്തും. നേർകൂടിക്കാഴ്ച സമയത്ത് സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കേണ്ടതാണ്.