ഇടുക്കി: മുറിഞ്ഞപുഴ പഞ്ചാലിമേട് കണയങ്കവയൽ റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം 20 മുതൽ 24 വരെ അഞ്ച് ദിവസത്തേയ്ക്ക് താത്കാലികമായി നിരോധിച്ചു. ഈ വഴിയിലൂടെ പോകേണ്ട യാത്രക്കാർ മുറിഞ്ഞപുഴയിൽ നിന്നും ചെറുവള്ളിക്കുളം കവലയിലെത്തി കോട്ടൂർ ചെറുവള്ളിക്കുളം കണയങ്കവയൽ വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പീരുമേട് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഭാഗം അസി. എൻജിനീയർ അറിയിച്ചു.