ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ച വനംവകുപ്പിലെ താത്കാലിക ജീവനക്കാരായിരുന്ന വാച്ചർ അച്യുതൻ, ഡ്രൈവർ മണികണ്ഠൻ എന്നിവർക്കുള്ള വനം വകുപ്പിന്റെ ഇൻഷുറൻസ് തുക തുല്യമായി ആശ്രിതർക്ക് കൈമാറി. ദേവികുളം ഡി.എഫ്.ഒ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. എ. രാജ എം.എൽ.എയാണ് തുക കൈമാറിയത്. ആശ്രിതരായ കവിത, ശരവണകുമാർ, നിർമ്മല എന്നിവർ തുക ഏറ്റുവാങ്ങി. 66,667 രൂപ ഓരോരുത്തർക്കും ലഭിച്ചു. പെട്ടിമുടി റേഞ്ച് ഓഫീസർ ഹരീന്ദ്രകുമാർ, ഡിവിഷണൽ സീനിയർ സൂപ്രണ്ട് ബിജു എസ്.എൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.