ഇടുക്കി : 2019- 20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച . ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസന നിധിയിലുൾപ്പെട്ട പദ്ധതികളുടെ നിർമ്മാണപുരോഗതി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എം.പി അധ്യക്ഷത വിലയിരുത്തി. 2.9 കോടി രൂപയുടെ പദ്ധതികളിൽ 1.79 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. നിർമ്മാണത്തിലുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.പി, ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എ ഡി എം ഷൈജു.പി. ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ.സാബു വർഗീസ്, ഫിനാൻസ് ഓഫീസർ സാബു ജോൺ, എ ഡി സി (ജനറൽ) ശ്രീലേഖ.സി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.സതീഷ് കുമാർ, ബിഡിഒ മാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.