ഇടുക്കി : കട്ടപ്പന ഗവ.ഐ.ടി.ഐയിൽ ടൂറിസ്റ്റ് ഗൈഡ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30, വൈകിട്ട് 4 നു മുമ്പായി എസ്.എസ്.എൽ.സി., പ്ളസ് ടു , ആധാർ, ജാതി സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി/ഒ.ഇ.സി. മാത്രം) എന്നിവയുടെ പകർപ്പുകളുമായി സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് 100രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ04868272216.