വെള്ളത്തൂവൽ : വെള്ളത്തൂവൽ പഞ്ചായത്ത് ഷോപ്പിഗ് കോപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ച സൂപ്പർ മവേ
സ്റ്റോറിന്റെ ഉൽഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഓൺലൈനായി നിർവ്വ ഹിച്ചു അഡ്വ. എ.രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ആദ്യ വിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി ജോൺസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ്സ്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് തോമസ്, ഷിബിൻ ജി വർഗീസ്, ബിന്ദുരാജേഷ്, പയസ് എം.പറമ്പിൽ, ബേബിമുളയ്ക്കൽ, അഖിൽ എസ്, ബിനു സ്‌കറിയ, എന്നിവർ സംസാരിച്ചു.