കുമളി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാരംകുന്ന് കോൺഗ്രസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം നടത്തും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുക,​ തമിഴ്‌നാടിന് ജലം,​ കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഏകദിന ഉപവാസം. ഡീൻ കുര്യാക്കോസ് എം.പി സമരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് സമാപനം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു സമര ഭടന്മാർക്ക് നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിയ്ക്കും. 126 വർഷങ്ങൾ പിന്നിട്ടിരിയ്ക്കുന്ന ഡാം സുരക്ഷിതമല്ലെന്നുള്ള സന്ദേശം അധികാരികളിലെത്തിയ്ക്കാൻ 126 സമര ഭടന്മാരാണ് സമരത്തിന്റെ ഭാഗമാകുന്നതെന്ന് റോബിൻ കരയ്ക്കാട്ട്, പ്രസാദ് മാണി, ബിനോയി നടൂപറമ്പിൽ, ചെറിയാൻ ചുള്ളിയ്ക്കൽ, റോജോ പുത്തേട്ട്, ജോതീഷ് മറ്റപ്പള്ളിൽ, റെജി കൊട്ടാരംപറമ്പിൽ, ബിബിൻ പുതിയിടം ജോമോൻ മുരിയൻകാവിൽ എന്നിവർ പറഞ്ഞു.