കരിമണ്ണൂർ: മാതൃവേദി കരിമണ്ണൂർ ഫൊറോനാ വാർഷിക യോഗം നടത്തി. രൂപത ഡയറക്ടർ ഫാ. ജോർജ് കുരിശുമ്മൂട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോറോനാ ഡയറക്ടർ ഫാ. സ്റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോനാ പ്രസിഡന്റ് നൈസി ഡെനിൽ അദ്ധ്യക്ഷത വഹിച്ചു. റോസിലി ജെയിംസ്, സിസി ജോസ്, രൂപത പ്രസിഡന്റ് മിനി ജോസ്, സെക്രട്ടറി ഡോളി ബെന്നി, വൈസ് പ്രസിഡന്റ് ഡെൽസ മാത്യു, ജോയിന്റ് സെക്രട്ടറി മേഴ്‌സി ജോസ്, ഫാ. മാത്യു പ്ലാത്തോട്ടം, സിസ്റ്റർ സിസി, സൂസി തോമസ്, സാലി ജോയി, ലീലാമ്മ ജോയി എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ് കരോൾ, വിവിധ കലാപരിപാടികൾ എന്നിവയും നടത്തി.