mnr
അഖില ഭാരത അയ്യപ്പസേവാ സംഘം പഴയ മൂന്നാർ പാർവ്വതി അമ്മൻ കോവിലിൽ നിന്ന് മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് നടത്തിയ ശോഭയാത്ര

മൂന്നാർ: അഖില ഭാരത അയ്യപ്പ സേവാ സംഘം ദേവികുളം യൂണിയനിലെ മൂന്നാർ ശാഖയുടെ നേതൃത്വത്തിൽ മണ്ഡലചിറപ്പ് മഹോത്സവം ആഴി പൂജ, ഘോഷയാത്ര എന്നിവ സമുചിതമായി ആചരിച്ചു. അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി.പി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജയന്തകുമാർ,​ സംസ്ഥാന ട്രഷർ സുരേഷ് അടിമാലി, സംസ്ഥാന കൗൺസിൽ അംഗം സുരേന്ദ്രൻ കൊടിത്തോട്ടം, അനിൽ റാന്നി, ഡി. കുമാർ എന്നിവർ പ്രസംഗിച്ചു. പഴയ മൂന്നാർ പാർവതി അമ്മൻ കോവിലിൽ നിന്ന് ആരംഭിച്ച ശോഭയാത്ര വിവിധ കലാ രൂപങ്ങൾ, ഗരുഡൻ പറവ, ചെണ്ടമേളം, പേട്ടതുള്ളൽ, വിവിധ നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മൂന്നാർ സുബ്രമണ്യ ക്ഷേത്ര സന്നിധിയിൽ എത്തി ചേർന്നു. ദേവികുളം യൂണിയൻ പ്രസിഡന്റ് പി. രാമർ, സെക്രട്ടറി പി.വി സുരേഷ്,​ ട്രഷറർ രവീന്ദ്ര നായർ, വൈസ് പ്രസിഡന്റുമാരായ പി. മാടസാമി, സി.എം. സലിമോൻ, ജോയിന്റ് സെക്രട്ടറി എൻ.എം. മധുസുദനൻ നായർ, കെ. കൃഷ്ണൻകുട്ടി, ശാഖാ രക്ഷാധികാരി കെ. ശശി,​ പ്രസിഡന്റ് എം. ബാലസിംഗ്, സെക്രട്ടറി ആർ. പ്രഭാകർ, പി. മുനിയാണ്ടി, ടി.ആർ. സുരേഷ്, ജി. കൃഷ്ണൻ, ജീവനധൻ, ചിന്നസാമി, എസ്. പ്രതിഷ് കുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ആഴിപൂജയിൽ ശ്രീ ശങ്കരനാരയണ ശർമ്മ നേതൃത്വം നൽകി. എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം നൽകി. ദേശീയ സംസ്ഥാന ഭാരവാഹികൾ, പെരിയസാമിമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.