ഇടവെട്ടി: ഇശ്രം രജിസ്‌ട്രേഷൻ ക്യാമ്പ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 22ന് രാവിലെ 10 മുതൽ അഞ്ച് വരെ നടക്കും. ലേബർ വകുപ്പിന്റെയും ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഈ സംരംഭത്തിൽ തൊഴിലാളികൾ പങ്കെടുക്കണമെന്ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അറിയിച്ചു. തൊഴിലാളികൾ മൊബൈൽ ഫോൺ, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ഐ.എഫ്.എസ്.സി കോഡ് എന്നിവ കൊണ്ടുവരണം.