നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് കല്ലാർ സഹ്യാദ്രി ഓഡിറ്റോറിയത്തിൽ നടത്തും. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. വാർഷിക പൊതുയോഗത്തിൽ യോഗം വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ,​ യോഗം യൂത്ത്മൂവ്‌മെന്റ് ചെയർമാൻ സന്ദീപ് പച്ചയിൽ,​ കൺവീനർ രാജേഷ് നെടുമങ്ങാട് എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അറിയിച്ചു.