അടിമാലി: കെ.എസ്.എസ്.പി.എ ദേവികുളം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പെൻഷൻ ദിനാചരണം നടത്തി. പെൻഷൻ ഔദാര്യമല്ല, അവകാശമാണ് എന്ന സുപ്രീകോടതിവിധിയുടെ അടിസ്ഥാനത്തിൽ തുടക്കംകുറിച്ച ദിനാചരണത്തിന്റെ 37-ാം വാർഷികമാണ് അടിമാലിയിൽ നടന്നത്. തുടർന്നു നടന്ന കെ.എസ്.എസ്.പി.എ ദേവികുളം നിയോജ കമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോയി സെബാസ്റ്റ്യൻ സ്വാഗതവും സെക്രട്ടറി ഒ.എസ് മാത്യു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോസ് കോനാട്ട് ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഒ.വി. ശിവൻകുട്ടി എം.എം പീറ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി.എസ്. രവീന്ദ്രനാഥ് നവാഗതരെ വരവേറ്റു. എൻ.വി. പൗലോസ്, ഡി. ബാലകൃഷ്ണൻ, ടി.എം. ജോയി, ഐസക്ക് മേനോലി, എ.എം. ഫക്രുദ്ദീൻ, എ.എൽ. പാപ്പച്ചി, ബാബു ജെയിംസ് എന്നിവർ സംസാരിച്ചു.