മുട്ടം: വെള്ളിയാഴ്ച രാത്രി മുട്ടം- മേലുകാവ് റൂട്ടിൽ പള്ളിക്കവലയ്ക്ക് സമീപത്തും ശനിയാഴ്ച രാവിലെ 11ന് ചള്ളാവയലിന് സമീപവുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്ക്. ഈരാറ്റുപേട്ടയിൽ നിന്ന് കോഴിക്കോടിന് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ പള്ളിക്കവല നാരകത്തിങ്കൽ ജോസിന്റെ വീടിന്റെ മതിലിൽ ഇടിച്ചാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല. ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചതാണ് ചള്ളാവയൽ ഭാഗത്തുണ്ടായ അപകടം. മുട്ടം ഭാഗത്ത് നിന്ന് പൂഞ്ഞാർ ഭാഗത്തേക്ക്‌ വന്ന ബൈക്കാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വള്ളിപ്പാറയിലുള്ള വർക്ക്‌ഷോപ്പ് ജീവനക്കാരനാണ് തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.