മൂലമറ്റം: തടി കയറ്റി വന്ന ലോറി പുത്തേട് റോഡില്‍ ഇല്ലിക്കവലയ്ക്ക് താഴെ എസ്. വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. വാഹനം പൂര്‍ണമായി തകര്‍ന്നു. തൊടുപുഴയില്‍ നിന്ന് തടി കയറ്റാനെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.