പീരുമേട്: നിയന്ത്രണം വിട്ട ശബരിമല തീർത്ഥാടകരുടെ ബസ് തിട്ടയിൽ ഇടിച്ച് പത്ത് തീർത്ഥാടകർക്ക് നിസാര പരിക്ക്. വലിയ അപകടം ഒഴിവായത് തലനാരിഴക്ക്. ഇന്നലെ രാവിലെ 11ന് ദേശീയപാത 183 ൽ കട്ടിക്കാനത്തിനും മുറിഞ്ഞ പുഴയ്ക്കും ഇടയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.