കരിമണ്ണൂർ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ജനറൽ ബോഡി യോഗം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ചെയർപേഴ്‌സൺ പുഷ്പ വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആറ് വാർഡുകൾക്ക് ഒരു ലക്ഷം രൂപ വീതം വി.ആർ.എഫ് ഫണ്ടും സംരംഭ യൂണിറ്റുകൾക്കുള്ള 14,​50,​000 രൂപയും വാർഡ് മെമ്പർമാർ വിതരണം ചെയ്തു. ചടങ്ങിൽ സി.ഡി.എസ് മെമ്പർമാരെ ആദരിച്ചു. കരിമണ്ണൂർ സി.ഡി.എസ് ജില്ലയിലെ മികച്ച സി.ഡി.എസാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചെയർപേഴ്‌സൺ പുഷ്പ വിജയനെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ വാർഡ് മെമ്പർമാർ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, എ.ഡി.എസ് ഭാരവാഹികൾ, ബ്ലോക്ക് കോ- ഓർഡിനേറ്റർമാർഎന്നിവർ പങ്കെടുത്തു.