തൊടുപുഴ : പീരുമേട് നിയോജക മണ്ഡലത്തിലെ ഹരിതകേരള ജലഗുണ പരിശോധനാ ലാബുകൾ ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും.വാഗമൺ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വാഴൂർ സോമൻ എം.എൽ.എ. ലാബുകളുടെ മണ്ഡലം തല പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത് ആർ. അധ്യക്ഷയാകും. ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. വാർഡ് മെംബർ ടി.എസ്. പ്രദീപ് കുമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.സജീവ്കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. പീരുമേട് മണ്ഡലത്തിൽ കുമളി, ഏലപ്പാറ,പീരുമേട്,വണ്ടിപ്പെരിയാർ, കൊക്കയാർ , അണക്കര പഞ്ചായത്തുകളിലെ ആറ് ഹയർസെക്കന്ററി സ്‌കൂളിലാണ് ജലഗുണ പരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇ.എസ്.ബിജിമോൾ എംഎൽഎ ആയിരുന്നപ്പോൾ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 7,50,000രൂപ അനുവദിച്ചാണ് ആറ് ലാബുകൾ സ്ഥാപിച്ചത്.പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് ഹരിത കേരളത്തിന് വേണ്ടി ജല ലാബുകൾ നിർമ്മിച്ചു നൽകിയത്.