തൊടുപുഴ: എസ്. എൻ. ഡി. പി യോഗം വനിതാസംഘം തൊടുപുഴ യൂണിയൻ വാർഷികം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രമഹ്ണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ എ ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ സോമൻ മുഖ്യപ്രഭാഷണവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഷാജി കല്ലാറ, ബെന്നി ശാന്തി എന്നിവർ പ്രസംഗിച്ചു.വനിതാ സംഘം യൂണിയൻസെക്രട്ടറി സ്മിത ഉല്ലാസ് പ്രവർത്തനറിപ്പോർട്ടും വാർഷിക കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പന് യോഗത്തിൽ സ്വീകരണം നൽകി. ഗുരുദേവ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ഗുരുദേവ കൃതികളുടെ പാരായണം യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ട സാങ്കേതിക സഹായം നൽകിയ യൂണിയൻ സൈബർ സേന കൺവീനർ ചന്തു പരമേശ്വരനെ ആദരിച്ചു. കേന്ദ്ര വനിത സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്മിത ഉല്ലാസിന് വനിത സംഘം പ്രവർത്തകർ സ്വീകരണം നൽകി. യോഗം ജനറൽ സെക്രട്ടറിയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ തൊടുപുഴ യൂണിയൻ വനിത സംഘം യൂണിയൻ തലത്തിൽ നടത്തുന്ന രവിവാര പാഠശാലയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും മറ്റു കുട്ടികൾക്കുള്ള മാസ്‌ക്, സാനിട്ടൈസർ എന്നിവയും വനിത സംഘം പ്രവർത്തകർക്ക് കൈമാറി. വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കിയ കേന്ദ്ര ഗവൺമെന്തിന്റെ നയത്തി നോട് അനുഭാവം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി.
സെക്രട്ടറി സ്മിത ഉല്ലാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ദീപ പ്രകാശ് നന്ദിയും പറഞ്ഞു.