ഒളമറ്റം : മാരിക്കല്ലുങ്കിനു സമീപം ഡിവൈൻ മേഴ്‌സി റോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്നലെ വെളുപ്പിനാണ് കക്കൂസ് മാലിന്യങ്ങൾ കൈതോടിലേയ്ക്ക് നിക്ഷേപിച്ചതായി കണ്ടത്. ഉടൻ തന്നെ വാർഡ് കൗൺസിലർ വർഗീസിനെ വിവരം അറിയിക്കുകയും കൗൺസിലർ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് സിസിടിവി പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും അറിയിച്ചു.
വാർഡ് കൗൺസിലർ ആരോഗ്യവകുപ്പിനെ അറിയിച്ച അടിസ്ഥാനത്തിൽ അവർ എത്തി നാട്ടുകാരുടെ സഹായത്തോടെ മാലിന്യം അണുവിമുക്തമാക്കി