kpms

തൊടുപുഴ: കേരളാ പുലയർ മഹാസഭയുടെ നേതൃത്വത്തിൽ കുമാരമംഗലത്ത് ശാഖ രൂപീകരിണ സമ്മേളനം നടത്തി.സമ്മേളനത്തിന്റെ ഭാഗമായി കുമാരമംഗലത്ത് നിന്നും പ്രകടനം ഉരിയരി കുന്നിലെ സമ്മേളന വേദിയിലേക്ക് നടത്തി. ഉരിയരിക്കുന്ന് അംഗൻവാടിയിൽ നടന്ന സമ്മേളനം കെ.പി.എം.എസ് ജില്ലാ സെക്രട്ടറി പി.കെ. രതീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് കെ.പി സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് സജി ചെമ്പകശ്ശേരി, പഞ്ചായത്തംഗം ശരത് ബാബു, സംസ്ഥാന സമിതിയംഗങ്ങളായ സി.സി.ശിവൻ, കെ.ജെ.കൃഷ്ണമണി, ജില്ലാ അസി: സെക്രട്ടി കെ.ജി.സോമൻ.യൂണിയൻ നേതാക്കളായ എം.കെ.പരമേശ്വരൻ, സുരേഷ് കണ്ണൻ,പി.ഒ കുഞ്ഞപ്പൻ, രതീഷ് കൃഷ്ണൻ, കെ.കെ.രാമചന്ദ്രൻ ,രമ്യ അനിൽ ,വത്സ മോഹൻ.സുനിത രാജീവ്. എന്നിവർ പ്രസംഗിച്ചു.