
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ല പ്രവർത്തക യോഗം നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക യൂണിയനിൽ ചേർന്നു.യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ട മല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് മാധവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൺവീനർ വിനോദ് ശിവൻ, ട്രഷറർ ജോബി വാഴാട്ട് ,ദീപു അടിമാലി, സുമേഷ് നെടുങ്കണ്ടം, ബിനേഷ് ഇടുക്കി, സന്തോഷ് തൊടുപുഴ, സുനീഷ് പീരുമേട്, രഞ്ജിത്ത് രാജാക്കാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ യൂത്ത്മൂവ്‌മെന്റ് യൂണിയൻ ശാഖാ കമ്മറ്റികളുടെ പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ നേതൃയോഗം തീരുമാനിച്ചു.ഫെബ്രുവരി 6 ന് ചേർത്തലയിൽ നടക്കുന്ന സംഘടനാ സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.