jiji
ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: ജില്ലയുടെ യുടെ ഔഷധസമ്പത്ത് ആയുർവേദത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും ഇത് പൊതുജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഡോ: റെൻസ് പി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: സാദത്ത് ദിനകർ മുഖ്യ പ്രഭാഷണം നടത്തി.സോൺ സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗംഡോ: വത്സലാദേവി , ജില്ലാ വൈസ് പ്രസിഡന്റ്‌ഡോ: മാത്യൂസ് വെമ്പിള്ളി,ഡോ:സി.കെ.ഷൈലജ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായിഡോ: റെൻസ് പി വർഗ്ഗീസ് (പ്രസി),ഡോ: മാത്യൂസ് വെമ്പിള്ളി,ഡോ: ദീപക് സി നായർ (വൈസ് പ്രസി) ,ഡോ: അരുൺ രവി എം ( സെക്ര) ,ഡോ: ആഗിമേരി ,ഡോ: അജീഷ് ടി അലക്‌സ് (ജോയിന്റ് സെക്രട്ടറി ), ഡോ:ജോർജ്ജ് പൗലോസ് (ട്രഷറർ) , ഡോ:സി.കെ.ഷൈലജ (വനിത ചെയർപേഴ്‌സൺ ),ഡോ: മറീനജോസഫ് ( വനിത കൺവീനർ) ,ഡോ: ശ്രദർശൻ (സി.എം. ഇ- കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.