തൊടുപുഴ: തൊടുപുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ വൃദ്ധനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. പടി. കോടിക്കുളം സ്വദേശിയായ എഴുപത്താറുകാരനാണ് തൊടുപുഴയാറ്റിലേക്ക് ചാടിയത്. പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും ഇയാൾ താഴേയ്ക്ക് ഒഴുകി നീങ്ങി. പുഴയിലൂടെ ഒഴുകി വരുന്നതു കണ്ട് താഴെ ക്ഷേത്രത്തിനു സമീപത്തെ കടവിൽ ഉണ്ടായിരുന്നവർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കാഴ്ചക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും പതിവായി അലട്ടിയിരുന്നതായി വൃദ്ധൻ അധികൃതരെ അറിയിച്ചു. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി അവർക്കൊപ്പം പറഞ്ഞയച്ചു.