തൊടുപുഴ: അശാസ്ത്രീയവും അപ്രായോഗികവുമായ തൊടുപുഴ നഗരസഭാ മാസ്റ്റർ പ്ലാൻ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയും യു.ഡി.എഫ് ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ സായാഹ്ന സദസുകൾക്ക് തുടക്കമായി. കുമ്മംകല്ലിൽ നടന്ന വിശദീകരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ കരിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ ജന.സെക്രട്ടറി റോയ് .കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. മുൻ നഗരസഭാ ചെയർമാൻ എ.എം. ഹാരിദ്, യു.ഡി.എഫ് നേതാക്കളായ എസ്.എം. ഷരീഫ്, ജാഫർഖാൻ മുഹമ്മദ്, കെ.ജി. സജിമോൻ, എം.എച്ച്. സജീവ്, ഷാഹുൽ പള്ളത്തുപറമ്പിൽ, പി.കെ. മൂസ, എ.എം. സമദ്, എം.എം. ഷുക്കൂർ, അഡ്വ. സി.കെ. ജാഫർ, പി.എം. നിസാമുദീൻ, നഗരസഭാ കൗൺസിലർമാരായ കെ. ദീപക്, അഡ്വ. ജോസഫ് ജോൺ, സഫിയ ജബ്ബാർ, സനു കൃഷ്ണൻ, ഷഹന ജാഫർ, റസിയ കാസിം, സാബിറ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് വെങ്ങല്ലൂരിൽ വിശദീകരണ യോഗം നടക്കും.