തൊടുപുഴ: മൂവാറ്റുപുഴ റോഡിൽ ഷാപ്പുംപടിക്ക് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. ഞായറാഴ്ചരാവിലെ പത്തരയോടയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് പോയിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നിൽ വന്നിരുന്ന രണ്ട് കാറും ഒരു ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. ഒരു കാറിൽ സഞ്ചരിച്ചിരുന്നയാൾക്ക് അപകടത്തിൽ പരിക്കേറ്റു. ആറ് മാസം പ്രായമായ കുഞ്ഞിന്റെ തലയിടിച്ചെങ്കിലും കാര്യമായ പരിക്കേറ്റില്ല. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.