മുട്ടം: ശങ്കരപ്പിള്ളിയിൽ മലങ്കര ജലാശയത്തിനോട് ചേർന്ന് എം വി ഐ പി വക ഭൂമിയിൽ കൃഷി ചെയ്തിരുന്ന വാഴയും കപ്പയും വെട്ടിനശിപ്പിച്ചതായി പരാതി. ശങ്കരപ്പിള്ളി പനയ്ക്കൽ നാരായണൻ കുഞ്ഞനാണ് വീടിന് സമീപമുള്ള എംവിഐപിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കൃഷി ചെയ്തത്. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്‌ സംബന്ധിച്ച് ഇരു കക്ഷികളേയും ഇന്ന് സ്റ്റേഷനിൽ വിളിച്ച് വരുത്തി വിവരങ്ങൾ അറിയുമെന്നും മുട്ടം പൊലീസ് പറഞ്ഞു.