തൊടുപുഴ: ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ബ്രിട്ടീഷ് കൗൺസിലിന്റെ ഐ.ഡി.എസ് (ഇന്റർനാഷണൽ ഡയമൻഷൻ ഇൻ സ്‌കൂൾ) അക്രഡിറ്റേഷൻ ലഭിച്ചതായി പ്രിൻസിപ്പൽ റോഷൻ വേണു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് സ്‌കൂൾ ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായത്. ആഗോള സാഹചര്യത്തിൽ കുട്ടികൾ ജീവിക്കുന്നതിനും തൊഴിൽ നേടുന്നതിനും ആശയവിനിമയം നടത്തുന്നതിനും പ്രാപ്തരാക്കുന്ന വിദ്യാഭ്യാസക്രമമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നെന്നും പ്രിൻസിപ്പൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി ടി.ജെ. ഷാർലറ്റ്, അക്കാദമിക് കോ- ഓർഡിനേറ്റർ രമ്യ സന്തോഷ്, പി.ടി.എ പ്രതിനിധി മനോജ് കോക്കാട്ട് എന്നിവർ പങ്കെടുത്തു.