ചെറുതോണി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാരിന്റെ വയോജന അവഗണനയ്‌ക്കെതിരെ ധർണ്ണ നടത്തും. വയോജനങ്ങൾക്ക് റയിൽവേ യാത്രയ്ക്കുണ്ടായിരുന്ന ആനുകൂല്യം കൊവിഡാരംഭത്തിൽ കേന്ദ്രസർക്കാർ റദ്ദ് ചെയ്തത് പുന:സ്ഥാപിക്കണമെന്നാവശ്യ പ്പെട്ട് ചെറുതോണി പോസ്റ്റോഫീസിന് മുന്നിൽ 23ന് രാവിലെ 10ന് വയോജന പ്രതിഷേധ ധർണ്ണ നടക്കും. മറ്റു ജില്ലാ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിലായിരിക്കും പ്രതിഷേധ ധർണ്ണ. വയോജന ധർണ്ണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കെ.ജി സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, കെ.ആർ ജനാർദ്ദനൻ, കെ.ആർ രാമചന്ദ്രൻ എന്നിവർ സംസാരിക്കും.