
ചെറുതോണി: കട്ടിംഗ് നാരുപാറ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ദേവി- ഗുരുദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ഏഴുനാൾ നീണ്ടുനിൽക്കുന്ന മഹായജ്ഞത്തിന് 15ാമത് വർഷമാണ് കട്ടിംഗ് ക്ഷേത്രാങ്കണം വേദിയാകുന്നത്. ക്ഷേത്രം ഉപദേഷ്ടാവ് ശിവഗിരി മഠത്തിലെ ബോധി തീർത്ഥ സ്വാമികൾ, ക്ഷേത്രം തന്ത്രി അന്നപൂർണേശ്വരി ഗുരുകുല ആചാര്യൻ കുമാരൻ തന്ത്രികൾ, യജ്ഞാചാര്യൻ കായംമഠം അഭിലാഷ് നാരായണൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം തുടങ്ങിയത്. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തി. ആചാര്യവരണത്തിനു ശേഷം യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ എന്നിവർ ആശംസകളർപ്പിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വിതുൽ ശർമ്മ, അഭിജിത്ത് ശാന്തികൾ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശിവപ്രസാദ് ശർമ്മയാണ് യജ്ഞ ഹോതാവ്. പാങ്ങോട് രാജേഷ്, പത്മന രാജു എന്നിവരാണ് യജ്ഞ പൗരാണികർ. ക്ഷേത്രം രക്ഷാധികാരി സി.ആർ. വിശ്വനാഥൻ, ശാഖാ പ്രസിഡന്റ് സി.കെ. സുരേഷ് , സെക്രട്ടറി മനോജ് പുള്ളോലിൽ, വൈസ് പ്രസിഡന്റ് ഷാജി നടയ്ക്കൽ, ദേവസ്വം ചെയർമാൻ ദീപക് ചാലിൽ, റെജി എൻ.കെ , സന്തോഷ് വാത്താത്ത്, ഗോപി പാറയിൽ, സുനിൽ പുത്തൻപുരയ്ക്കൽ, ഗുരുസ്വാമി പ്ലാന്തോട്ടത്തിൽ ,അജീഷ് വാത്താത്ത്, വിമോദ് പാറയ്ക്കൽ, തങ്കച്ചൻ പുത്തേട്ട്, സുരേഷ് ബാബു തേവർകാട്ടിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.