obit-ouseph

തൊടുപുഴ: കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വൃദ്ധൻ മരിച്ചു. അഞ്ചിരി കുന്നേൽ ഔസേപ്പാണ് (76) മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീടിന് സമീപം പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുറത്ത് പോയിരുന്ന ഭാര്യ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ ഔസേപ്പിനെ കണ്ടത്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കുര്യനാട് കാപ്പുങ്കൽ ചിന്നമ്മ. മക്കൾ: ബിജി, ബീന, സിസ്റ്റർ ബിൻസി (ഡൽഹി). മരുമക്കൾ: ആന്റണി, ജയപാൽ (ചെന്നൈ).