 
തൊടുപുഴ : താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി ജയകൃഷ്ണൻ പുതിയേടത്ത് തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡണ്ടായി സാജു കുന്നേമുറിയേയും (അറക്കുളം) ഭരണസമിതി അംഗങ്ങളായി ഷാജി വർഗീസ് ഞാളൂർ, അസീസ് പി എച്ച്,ജോമി കുന്നപ്പള്ളി,കെ.ആർ.സുരേഷ്, സി.എസ് ശശീന്ദ്രൻ, ഷിബു ഈപ്പൻ, നിമ്മി ഷാജി,സിനി ജോസഫ്, രാജലക്ഷ്മി പ്രകാശ് എന്നിവരെയും തിരഞ്ഞെടുത്തു. തൊടുപുഴ സഹകരണ സംഘം യൂണിറ്റ് ബി ഇൻസ്‌പെക്ടർ അനിൽ. ടി.എം റിട്ടേണിംഗ് ഓഫീസറായിരുന്നു.