തൊടുപുഴ: കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റിരിയൽ സ്റ്റാഫ് ഫെഡറേഷൻ ( കാംസാഫ് ) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും പതാക ദിനം ആചരിച്ചതിന്റെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ
കാംസാഫ് ജില്ലാ പ്രസിഡന്റ് ജോമോൻ തോമസ് പതാക ഉയർത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ , കാംസാഫ് സെക്രട്ടേറിയറ്റ് അംഗം സുഭാഷ് എ.കെ , സംസ്ഥാന കമ്മിറ്റി അംഗം സി എ ശിവൻ ജില്ലാ സെക്രട്ടറി ബിനു വി ജോസ് എന്നിവർ സംസാരിച്ചു.