തൊടുപുഴ: കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന തൊഴിലാളി മുന്നേറ്റ ജാഥ തൊടുപുഴയിൽ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സലിംകുമാർ ഉദ്ഘാടനം ചെയ്തു. വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എം. ഷിറാസ് മുഖ്യപ്രഭാഷണം നടത്തി. സമയബന്ധിതമായി പ്രമോഷൻ നൽകുക, പെൻഷൻ പ്രായം ഉയർത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അപ്രായോഗിക പെൻഷൻ ഫണ്ട് സമ്പ്രദായം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളി മുന്നേറ്റ ജാഥ സംഘപ്പിച്ചത്. ജില്ലാ കമ്മിറ്റി അംഗം രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ജോമി സ്വാഗതവും ഡിവിഷൻ സെക്രട്ടറി രാമൻകുട്ടി നന്ദിയും പറഞ്ഞു. ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പ്രദീപ് പി.എസ്, ജില്ലാ സെക്രട്ടറി പി.ജി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ ഓഫീസുകളിൽ നിന്നെത്തിയവരും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് ജാഥയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ പുന്നൂസ് മാത്യുവും ജാഥാ ഡയറക്ടർ ദീപു രാഘവനും നയിക്കുന്ന ജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് 22 ന് കഞ്ഞിക്കുഴിയിൽ സമാപിക്കും.