 
വാഗമൺ: പീരുമേട് നിയോജക മണ്ഡലത്തിലെ ഹരിതകേരളത്തിന്റെ ജലഗുണ പരിശോധനാ ലാബുകളുടെ പ്രവർത്തനോദ്ഘാടനം വാഗമൺ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ നടന്നു. സ്‌കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഇനി മുതൽ ഈ ലാബുകളിൽ കുടിവെള്ളം പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്താനാവും.വെള്ളത്തിന്റെ നിറം,ഗന്ധം, പി.എച്ച്. മൂല്യം, ലവണ സാന്നിധ്യം,ലയിച്ചു ചേർന്ന ഖരപദാർഥത്തിന്റെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയ, കോളിഫോം,നൈട്രൈറ്റ് എന്നീ ഘടകങ്ങൾ ബി.ഐ.എസ്. നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ലാബുകളിലെല്ലാം ക്രമീകരിച്ചിട്ടുള്ളത്.
വാഗമൺ സ്‌കൂളിന് പുറമേ ജി.എച്ച്.എസ്.എസ് കുമളി,സി.പി.എം.ജി.എച്ച്.എസ്.എസ്. പീരുമേട്,പഞ്ചായത്ത് ഹയർ സെക്കന്ററി സ്‌കൂൾ, വണ്ടിപ്പെരിയാർ,ജി.എച്ച്.എസ്.എസ്. കുറ്റിപ്ലാങ്ങാട്,ജി.എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളിലും ജല പരിശോധനാ ലാബുകൾ സജ്ജമാണ്.
വാഴൂർ സോമൻ എം.എൽ.എ. ലാബുകളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.രജിത് അദ്ധ്യക്ഷനായി.
ഡോ. ജി.എസ്. മധു, വാർഡ് മെംബർ ടി.എസ്. പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് വി.സജീവ്കുമാർ, പ്രിൻസിപ്പൽ മാത്യു തുടങ്ങിയവർ സംബന്ധിച്ചു