ഇടുക്കി :ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിന് സഹായിക്കുന്ന 'ഗ്ലുക്കോമീറ്റർ' സാമൂഹ്യ നീതി വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യും. മുൻ വർഷങ്ങളിൽ ലഭിക്കാത്ത, ആദ്യം അപേക്ഷ സമർപ്പിക്കുന്ന അർഹരായ 100 പേർക്ക് ആയിരിക്കും ഗ്ലുക്കോമീറ്റർ അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫാറം പൂരിപ്പിച്ച് ജനുവരി 10 നകം അപേക്ഷ ജില്ലാ സാമുഹ്യ നീതി ആഫീസിൽ നൽകേണ്ടതാണ്. അപേക്ഷ ഫാറം www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം
ജില്ലാ സാമൂഹ്യ നീതി ആഫീസർ, ജില്ലാ സാമൂഹ്യ നീതി ആഫീസ് ഇടുക്കി. തൊടുപുഴ പി.ഒ, മിനി സിവിൽ സ്റ്റേഷൻ മൂന്നാം നില തൊടുപുഴ685584
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862228160