തൊടുപുഴ: വിലക്കയറ്റം തടയാൻ ക്രിസ്മസ്- ന്യൂ ഇയർ കൺസ്യൂമർ വിപണി തുറക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. പച്ചക്കറി പല വ്യഞ്ജന സാധനങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. ധനകാര്യ വകുപ്പ് പണമനുവദിക്കാത്തതിനാൽ മുൻകാലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന ക്രിസ്തുമസ്- ന്യൂ ഇയർ ഫെയർ മാർക്കറ്റുകൾ ആരംഭിക്കാൻ കഴിയാതെ പോകുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ടെണ്ടർ നടപടികൾ പൂർത്തീകരിക്കാതെ ഫെയർ മാർക്കറ്റുകൾ ഇനിയും തുടങ്ങാൻ കഴിയില്ല. സംസ്ഥാന ഖജനാവ് കാലിയാണെന്ന പ്രതീതിയാണ് ധനമന്ത്രിയുടെ നടപടിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.