തൊടുപുഴ: കെ.സി.വൈ.എം തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൈക്കിൾ ഫ്രാൻസിസ് മെമ്മോറിയൽ പെനാൽട്ടി ഷൂട്ടൗട്ട് ടൂർണമെന്റ് നടത്തി. ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ജോർജ് കാര്യാമഠം, ഫാ. പോൾ കാരക്കൊമ്പിൽ, ഫാ. മാനുവൽ പിച്ചളക്കാട്ട് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം പ്രസിഡന്റ് ജോൺസൻ ആന്റണി, ടൂർണമെന്റ് കോ- ഓർഡിനേറ്റർമാരായ ക്രിസ് ഇല്ലിമൂട്ടിൽ, മാത്യൂസ് കുഴിക്കാട്ട്, യുവദീപ്തി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.