കുമളി: ആൾ കേരളാ ടൈലേഴ്‌സ് അസോസിയേഷൻ സ്പ്രിംഗ് വാലി യൂണിറ്റിന്റെ വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വി.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ധർമ്മരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ലീന സണ്ണി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ചിത്രലേഖ അവതരിപ്പിച്ച വരവു ചിലവ് കണക്കുകളും യോഗം അംഗീകരിച്ച് പാസാക്കി. തുടർന്ന് പുതിയ യൂണിറ്റ് കമ്മിറ്റിയും രൂപീകരിച്ചു.